രാജ്യാന്തര കണ്ടൽ ദിനം ആചരിച്ചു
കരുനാഗപ്പള്ളി : സാമ്പ്രാണി കോടിയിലെ കണ്ടൽ സംരക്ഷണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന്കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ആവശ്യപ്പെട്ടു .അന്താരാഷ്ട്ര കണ്ടൽ ദിനാചാരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ടൽ ദിനാചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
സാമ്പ്രാണി കോടിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയതോടെ അവിടെയുണ്ടായിരുന്ന കണ്ടലുകളുടെ പകുതിയോളം നശിക്കപ്പെട്ടിരിക്കുന്നു. ഇതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കണ്ടൽ തൈ നട്ട് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു .കണ്ടൽ കാടുകൾ കൂടുതലായി വച്ചുപിടിപ്പിച്ച് പരിസ്ഥിതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും മുതൽക്കൂട്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കലാറിന്റെ തീരത്ത് 500 കണ്ടൽ തൈകൾ കൗൺസിൽ പ്രവർത്തകർ നട്ടുപിടിപ്പിച്ചു.വനമിത്ര പുരസ്‌കാര ജേതാവ് ജി.മഞ്ചുകുട്ടൻ മുഖ്യാതിഥിആയിരുന്നു, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായ റംഷാദ്. എസ്സ്, സുനിൽ പൂമുറ്റം, സനീഷ് സച്ചു,അലൻ എസ്സ് പൂമുറ്റം, ഷെറിൻ, സബിൻ, അസീം എന്നിവർ നേതൃത്വം നൽകി.
ചിത്രം മെയിലിൽ :
ക്യാപ്ഷൻ : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കണ്ടൽ ദിനചാരണപരിപാടി കണ്ടൽതൈ നട്ട് നഗരസഭാ ചെയർമാൻ കോട്ടയിൽരാജു ഉദ്ഘാടനം ചെയ്യുന്നു.