കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളില്‍ കാർഗിൽ ദിനാചരണം നടത്തി

Advertisement

കരുനാഗപ്പള്ളി . കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മെഴുകുതിരി നാളങ്ങൾ തെളിയിച്ച് കുട്ടികൾ ആദരം അര്‍പ്പിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് കുട്ടികൾ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ എൻസിസി ആർമി യൂണിറ്റിന്റെ നേതൃത്വത്തിലാണ് കാർഗിൽ വിജയദിന ആചരണം നടന്നത്.

ഉച്ചഭക്ഷണ ഇടവേളയിൽ സംഘചിപ്പിച്ച പരിപാടിയിൽ കുട്ടികൾ സൈനികരുടെ ജീവിത കഥയെ ആസ്പദമാക്കി മൂകാഭിനയവും നടത്തി. പ്രത്യേക അസംബ്ലിയിൽ പാർവതി ശ്രീമോൾ അനുസ്മരണ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ ജി അമ്പിളി ഉദ്ഘാടനം ചെയ്തു. എഎൻഒ ടി സിന്ധു, പി ശ്രീകല, ടി മുരളി, ജി മോഹനൻ, റീത്ത സാമുവൽ എന്നിവർ നേതൃത്വം നൽകി.

Advertisement