ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചേംബറില്‍ ആലോചനാ യോഗം ചേര്‍ന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. പരേഡിന്റെ പരിശീലനം ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കും. എസ് പി സി, എന്‍ സി സി, സിവില്‍ ഡിഫന്‍സ് തുടങ്ങിയവ പരേഡില്‍ പങ്കെടുക്കും. പരിശീലന സമയത്തും സ്വാതന്ത്ര്യദിനത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സഹായം ഉറപ്പ് വരുത്തും. പരേഡില്‍ പങ്കെടുക്കുന്ന വിദ്യര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. ആഘോഷങ്ങളില്‍ പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് 14ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തും. പരിപാടിയുടെ ഏകോപനത്തിനായി എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസറെ നിയമിക്കാനും തീരുമാനമായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.