സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Advertisement

ഓയൂർ: സുഹൃത്തുക്കൾക്കൊപ്പം കൊല്ലം പെരുമ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പൂയപ്പള്ളി മരുതമൺപള്ളി,കോഴിക്കോട് ചരുവിള വീട്ടിൽ പരേതരായ മാത്യുവിന്റെയും ചിന്നമ്മയുടെയും മകൻ മഹേഷ് മാത്യു ( 37 ) ആണ് മരിച്ചത്. ഇയാക്കൊപ്പമുണ്ടായിരുന്ന മരുതമൺപള്ളി സ്വദേശിയായ ഷിബു , പരുത്തിയറസ്വദേശി ഗോപകുമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് മഹേഷ് കൂട്ടുകാർക്കൊപ്പം പെരുമ്പുഴ പുലുമൺ നടശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിന് സമീപം മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. മഹേഷ് വെള്ളത്തിൽ വീഴുകായിരുന്നെന്നും, വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതി വെള്ളത്തിൽ കൂടി കടത്തിവിട്ട് മീൻ പിടിക്കുമ്പോഴാണോ അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂ എന്നാണ് കണ്ണനല്ലൂർ പോലീസ് പറഞ്ഞു. മഹേഷിന്റെ കൂടെയുണ്ടായിരുന്നവ വർ ബഹളം വച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണനല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയണ്. മഹേഷിന്റെ ഭാര്യ: ജിജി. മക്കൾ: അഡോൺ , ആദം.

Advertisement