കരുനാഗപ്പള്ളി . കരുനാഗപ്പള്ളി, ആലപ്പാട് മേഖലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി താച്ചയിൽ ജംഗ്ഷനിൽ ഉള്ള ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് പുള്ളിമാൻ ജംഗ്ഷന് സമീപം പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാൻ കാരണമായത്.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായാണ് പൈപ്പ് ലൈൻ പൊട്ടിയത്. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള ഊർജ്ജിതമായ നടപടികൾ തുടർന്നു വരികയാണ്. എങ്കിലും വെള്ളിയാഴ്ച പൂർണമായും ശനിയാഴ്ച ഭാഗികമായും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ആലപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ചിത്രം: പുള്ളിമാൻ ജംഗ്ഷനിൽ പൊട്ടിയ കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു