ബന്ധുവിന്‍റെ ക്രൂരമർദ്ദനം, പന്ത്രണ്ടുകാരന്‍റെ കൈയൊടിഞ്ഞു

Advertisement

കടയ്ക്കൽ. ബന്ധുവിന്‍റെ ക്രൂരമർദ്ദനത്തിൽ പന്ത്രണ്ടുകാരന്‍റെ കൈയൊടിഞ്ഞു. ബന്ധു രഞ്ജിത്തിനെ കൊല്ലം കടയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തു. മകനൊപ്പം കളിക്കുന്നതിനിടെ തർക്കമുണ്ടായെന്ന് കാരണത്തിനാണ് കുട്ടിയെ രഞ്ജിത്ത് ക്രൂരമായി മർദ്ദിച്ചത്.

അമ്മുമ്മയ്ക്കും അപ്പുപ്പനുമൊപ്പമായിരുന്നു പന്ത്രണ്ടുകാരൻ താമസിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ രഞ്ജിത്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കമ്പ് ഇപയോഗിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നും കരണത്തും കാലിലും കൈകളിലും ഇയാളുടെ മർദ്ദനത്തിൽ ക്രൂരമായി പരുക്കേറ്റുവെന്നും കുട്ടി പറയുന്നു. നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി..

രഞ്ജിത്തിന്‍റെ മകനും മര്‍ദ്ദനമേറ്റ കുട്ടിയും ഒരേക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും ചേർന്ന് സ്കൂളിലെ ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നു എന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

നിലവിളി കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ പന്ത്രണ്ടുകാരനെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കൈകളിൽ പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. മാതാപിതാക്കളുടെ പരാതിയിൽ രഞ്ജിത്തിനെ വീട്ടിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement