കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മത്സ്യതൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ സഹായം ഇതുവരെയും നല്‍കിയിട്ടില്ല. തൊഴില്‍ നഷ്ടമാകുന്ന കാലയളവില്‍ സമാശ്വാസം എന്ന നിലയില്‍ നല്‍കുന്ന തുകയാണ് ഇതു വരെയും വിതരണം ചെയ്യാത്തത് .
മത്സ്യത്തൊഴിലാളികളുടെ വീതമായ ആയിരത്തി അഞ്ഞൂറ് രൂപ കൃത്യമായി തൊഴിലാളികള്‍ അടച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതവും കൂട്ടി നാലായിരത്തി അഞ്ഞൂറ് രൂപയാണ് തിരികെ തൊഴില്‍ നഷ്ടമാകുന്ന കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ തൊഴിലാളി അടച്ച വീതം പോലും ഇതുവരെയും നല്‍കാനുള്ള നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷവും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പല തവണയായിട്ടാണ് ആ അനുകൂല്യങ്ങള്‍ നല്‍കിയത്.