കേരളത്തിലെ റോഡുകൾ ഉന്നത നിലവാരത്തിൽ: മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കൊട്ടാരക്കര. കേരളത്തിലെ റോഡുകൾ ഉന്നതനിലവാരത്തിലുള്ളവയായി മാറിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
നെടുവത്തൂർ പവിത്രേശ്വരം മുതൽ മാമച്ചൻകാവ് ബോട്ട് ജെട്ടി ജങ്ഷൻ വരെയുള്ള റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴ് വർഷം കൊണ്ടുണ്ടായ റോഡുകളുടെ വികസനം
വ്യക്തമാണ്. പ്രധാന റോഡുകൾ മാത്രമല്ല, ചെറിയ റോഡുകളും നല്ല നിലവാരത്തിലാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇനി നവീകരിക്കുക. നിർമാണത്തിൽ ഗുണമേന്മ ഉറപ്പ് വരുത്തും. കേരളത്തിലെ മുഴുവൻ റോഡുകളും ബി എം ബി സി നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പവിത്രേശ്വരം മുതൽ മാമച്ചൻകാവ് ബോട്ട് ജെട്ടി ജങ്ഷൻ റോഡിന് 1.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമാണം.

നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം വി സുമലാൽ, തദ്ദേശസ്ഥാപന പ്രതിനിധികളായ എം ലീലാമ്മ, രമണി വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.

Advertisement