കരുനാഗപ്പള്ളി. ബോയ്സ് എച്ച് എസ്സ് എസ്സ് സ്കൂൾ വായനക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ, കുലശേഖരപുരം എ പി കളയ്ക്കാട് ലൈബ്രറി & ഗവേഷണ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ അക്ഷര യാത്ര നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. എ കെ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിയ്ക്കനുവദിച്ച റ്റി വി ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എ അനിരുദ്ധൻ കൈമാറി.ബി കൃഷ്ണകുമാർ ,ഷിഹാബ് എസ് പൈനുംമൂട്, ആർ മുരളി ,വിനോദ് എന്നിവർ ആശംസകൾ നേർന്നു.
അനന്ദൻ പിള്ള സ്വാഗതവും,ഷാനവാസ് ബഷീർ നന്ദിയും രേഖപ്പെടുത്തി.വിദ്യാർത്ഥികൾ കളയ്ക്കാടിൻ്റെ ഭവന സന്ദർശനം നടത്തുകയും അദ്ദേഹത്തിൻ്റെ സാഹിത്യ കൃതികൾ പരിചയിപ്പെടുകയും ചെയ്തു.അദ്ധ്യാപകരായ സാബുജാൻ ,സബിത, അരുൺ എന്നിവർ പങ്കെടുത്തു