കരുനാഗപ്പള്ളി . കേരള ഹൈ കോടതിയുടെ നിർദേശാനുസരണം പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും കരുനാഗപ്പള്ളി ബി ആർ സി യുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ് ജില്ലയിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പോക്സോ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
നിയമ അവബോധവുമായി ബന്ധപ്പെട്ട ക്ലാസുകൾ ഡി എൽ എസ് എ പ്രതിനിധി അഡ്വ ജയപ്രകാശ് നയിച്ചു.കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ പി മീന ഉൽഘാടനം ചെയ്തു. എഇഒ ശ്രീജാ ഗോപിനാഥ്, ബിപിസി സ്വപ്ന എസ് കുഴിതടത്തിൽ, ട്രെയിനർ സിനീഷ്‌കുമാർ, ഹയർ സെക്കന്ററി അധ്യാപകരായ എൽ എസ് ജയകുമാർ, തമ്പുരാട്ടി എന്നിവർ സംസാരിച്ചു.