കവിത”പെയ്തൊഴിയാതെ”പ്രീതാഞ്‌ജലി

Advertisement

കവയിത്രി സി. പ്രീത അനുസ്മരണം കെഎസ്എം ഡിബി കോളജില്‍ നടന്നു
ശാസ്താംകോട്ട. കവയിത്രിയും ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയുമായിരുന്ന പ്രീതയുടെ ഒന്നാം അനുസ്മരണവും കവിതാ സമാഹാരത്തിന്റെയും ദൃശ്യാവിഷ്ക്കാരത്തിന്റെയും പ്രകാശനവും നടന്നു. ശാസ്താംകോട്ട KSMDB കോളേജ് അധ്യാപകരായിരുന്ന പ്രൊ. പി. ഉണ്ണികൃഷ്ണന്റെയും പ്രൊ. ചന്ദ്രലേഖയുടെയും മകളാണ് പ്രീത. നിരവധി കവിതകൾ പ്രീത ഇതിനോടകം രചിച്ചിട്ടുണ്ടായിരുന്നു. ദേവസ്വം ബോർഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രീതാഞ്‌ജലി 2003 എന്ന ചടങ്ങിൽ “പെയ്തൊഴിയാതെ” കവിതാ സമാഹരം പ്രൊ. എം. ഡി. രത്നമ്മ പി. ആർ രശ്മിക്ക് നൽകി പ്രകാശനം ചെയ്തു.

പ്രൊ. തുമ്പമൺ രവി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. പ്രൊ. അമൃതകുമാരി അധ്യക്ഷത വഹിച്ചു. ദൃശ്യാവിഷ്ക്കാര കർമ്മത്തിന്റെ ഉൽഘാടനം മിനി സ്ക്രീൻ താരം ഗോപകുമാർ കരുനാഗപ്പള്ളി നിർവ്വഹിച്ചു. ദൃശ്യാവിഷ്‌ക്കാരത്തിന്റെ സംവിധാനം സ്വപ്ന കോട്ടക്കുഴിയും സംഗീതം ബിജി പി ജോണും നിർവഹിച്ചു. ഡോ. എസ് അശ്വതി വിനുവാണ് പാടിയിരിക്കുന്നത്. സീമനായരും(ഫിലിം ആർട്ടിസ്റ്റ് ) കുമാരി അനശ്വരയുമാണ് അഭിനേതാക്കൾ.

നിർമാണം പ്രൊ. പി ഉണ്ണികൃഷ്ണൻ,ഡോ. ദിലീപ് ചന്ദ്രൻ, സ്വപ്ന കോട്ടക്കുഴി ജയൻ പുന്നത്തുണ്ടിൽ, ലങ്കേഷ്. ചടങ്ങിൽ പ്രദീപ് ദിവാകരൻ, ഷിജി, തേജസ്‌ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക അധ്യാപന രംഗത്തെ നിരവധി പേർ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധുച്ച് ജില്ലയിലെ ഹൈസ്‌കൂൾതല വിദ്യാർത്ഥികൾക്കായി കവിതാ രചന മത്സരവും സംഘടിപ്പിച്ചിരുന്നു.