കരുനാഗപ്പള്ളി.കർഷക സംഘം കേരഫെഡിലേക്ക് മാർച്ച് നടത്തി. വില തകർച്ച നേരിടുന്ന നാളീകേര കർഷകരെ സംരക്ഷിക്കുക, സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് നാളീകേരം സംഭരിക്കുന്നതിന് സംവിധാനം ഒരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പുതിയകാവ് കേരഫെഡ് ഓഫീസിലേക്കാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്, മുൻ മന്ത്രി എ സി മെയ്തീൻ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ജില്ലാ പ്രസിഡൻ്റ് ബിജു കെ.മാത്യു അധ്യക്ഷനായി. സെക്രട്ടറി സി ബാൾഡുവിൻ സ്വാഗതം പറഞ്ഞു.ജോർജ് മാത്യു, ഉണ്ണിത്താൻ, ഹരിശങ്കർ, വത്സല, വി കെ അനിരുദ്ധൻ, പി കെ ജയപ്രകാശ്, പി വി സത്യൻ, ബി സജീവൻ, ശാന്തിനി, ടി രാജീവ്, ടി എൻ വിജയകൃഷ്ണൻ, അനിത, റജി ഫോട്ടോപാർക്ക് തുടങ്ങിയവർ നേതൃത്വം നൽകി.