ഓച്ചിറ – ആയിരം തെങ്ങ് – അഴീക്കൽ- ലാലാജി മുക്ക് റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്

Advertisement

ഓച്ചിറ. സി ആർ ഫണ്ട് ഉപയോഗിച്ച് ഓച്ചിറയിൽ തുടങ്ങി ആയിരംതെങ്ങ് അഴീക്കൽ റോഡിന്റെയും ചെറിയഴിക്കൽ കരുനാഗപ്പള്ളി റോഡിന്റെ ബാക്കി നിർമാണം പൂർത്തീ കരിക്കാനുള്ള പണിക്കർക്കടവ്മുതൽ കണിയാന്റെ തെക്കതിൽ മുക്ക് വരെയുള്ള ഭാഗത്തും പണിക്കര കടവ് പാലം മുതൽ ലാലാജി മുക്ക് വരെയുള്ള റോഡിന്റെയും പുനർനിർമ്മാണത്തിനായി 14.57കോടി രൂപ സി ആർ ഫണ്ടിൽ ഉൾപ്പെടുത്തി അനുവാദം ലഭിച്ചിരുന്നു. ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു.

ആകെ15.755 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറിലേർപ്പെട്ടു . ആലുവ എഎഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എംഎൽഎയുടെ നേതൃത്വത്തിൽ എൻജിനീയറിങ് ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും റോഡ് നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ സന്ദർശിച്ചു. ആയിരം തങ്ങു പാലം,കല്ലുമൂട്ടിൽ കടവ് പാലം,പണിക്കർ കടവ് പാലം എന്നിവയുടെ ഉപരിതലവും ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു

Advertisement