അതീജീവന സമരങ്ങൾക്കു നേരേയുള്ള നിസംഗത സർക്കാർ വെടിയണം

Advertisement

കരുനാഗപ്പള്ളി . സാധാരണ ജനങ്ങൾ പിറന്ന നാട്ടിൽ അതിജീവനത്തിനായി നടത്തുന്ന സമരങ്ങൾക്ക് നേരെ പ്രാദേശിക ഭരണകൂടങ്ങളും സർക്കാരുംകാട്ടുന്ന നിസംഗ വെടിഞ്ഞ് ചർച്ച കളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്ലാച്ചിമട ഐക്യദാർഢ്യ സമിതി കൺവീനർ ആർ. അജയൻ പറഞ്ഞു. അയണി വേലിക്കുളങ്ങരയിലെ ഐ.ആർ.ഇ. ഖനനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു സമരസമിതി നടത്തിവരുന്ന അനിശ്ചിതകാലസമരത്തിന്റെ 87-ാം ദിനത്തിൽ എ.പി.ജെ.അബ്ദുൽ കലാം സാംസ്കാരിക സമിതി നടത്തിയ ഐകൃദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജഗത് ജീവൻ ലാലി, എ പി.ജെ.അബ്ദുൽ കലാം സാസ്കാരികസമിതി ഭാരവാഹികളായ തയ്യിൽ തുളസി, സന്തോഷ്, പനക്കുളങ്ങര സുരേഷ്, ആ ശോകൻ അടക്കാമരത്തിൽ, സമര സമിതി നേതാവ് കെ.ജി.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലിയും നടന്നു.

Advertisement