ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ആവശ്യപ്പെട്ടു. ആലുവായിൽ 5 വയസ് കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് അവസാനത്തെ താണ്. കുട്ടിയെകാണാനില്ലെന്ന് പരാതി നൽകി 20 മണിക്കൂറിന് ശേഷംപീഡിപ്പിച്ച് കൊലപ്പെടുത്തി ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു പോലീസ് . മാപ്പ് പറഞ്ഞ് രക്ഷപെടാനാണ് പോലീസ് ശ്രമം.പിണറായിയുടെ ഇടത് ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കാൻ പോലീസിന് കഴിയുന്നില്ലന്നും അദേഹം പറഞ്ഞു . ഇത്തരം കാര്യങ്ങൾ വിളിച്ച്പറയുന്ന നേതാക്കളെയും റിപ്പോർട്ട് ചെയ്യുന്ന പത്രക്കാരെയും സർക്കാർ കള്ള കേസിൽ കുടുക്കുകയാണ്. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കും ആലുവയിൽ കൊല ചെയ്യപ്പെട്ട 5 വയസ് കാരിയെ രക്ഷപെട്ടുത്താൻ പോലീസ് ശ്രമിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ്സ്ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാജശേഖരൻ .പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം മുദ്രാവാക്യം വിളിയുമായിനൂറ് കണക്കിന് സ്ത്രീകളും സാധാരക്കാരും മാർച്ചിൽ പങ്കെടുത്തു .പ്രതിഷേധ മാർച്ച് ട്രഷറിക്ക് മുന്നിൽ പോലീസ് തടഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി കാരു വള്ളിൽ ശശി പതാകകൈമാറി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർമുഖ്യപ്രഭാഷണം നടത്തി.മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മൈനാഗപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. നൂർദീൻ കുട്ടി,കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി , കല്ലട വിജയൻ ,ഗോകുലം അനിൽ, കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം സുലെ മാൻ , മണ്ഡലം പ്രസിഡന്റ് മാരായകടപുഴ മാധവൻ പിള്ള , സോമൻ കോട്ട വിള, വിദ്യാരംഭംജയകുമാർ ചന്ദ്രൻ കല്ലട ,രാജു ലോറൻസ് , ജയൻ ഐശ്വര്യ, അനിൽ പനപ്പെട്ടി,നേതാക്കളായ സൈറസ് പോൾ, ടി.ജി.ശാമുവൽ തരകൻ, വൈ. നജിം, എം.വൈ. നിസാർ , മനാഫ് മൈനാഗപള്ളി, തച്ചി രേഴ് ത്ത് സോമൻ പിള്ള , ഓമന കുട്ടൻ, അബ്ദുൽ സലാം പറമ്പിൽ ,ചിറക്കുമേൽ ഷാജി, ജയശ്രീരമണൻ , ബീന ഭരണിക്കാവ്, ബി. സേതു ലക്ഷ്മി, ശാന്തകുമാരി, ദുലാരി,തടത്തിൽ സലിം, റിയാസ് പറമ്പിൽ ഐ.ഷാനവാസ്,എസ്.എ.നിസാർ , എം.ശിവാനന്ദൻ , കുന്നിൽ ജയകുമാർ , വർഗ്ഗീസ് തരകൻ, ജോൺസൻ വൈദ്യൻ, സുരേഷ് ചു വിള, റഷീദ് ശാസ്താംകോട്ട, ഹരിമോഹനൻ , ജലാൽ സിത്താര, മഠത്തിൽ ഐ. സുബയർ കുട്ടി,തങ്കച്ചൻ ജോർജ്ജ്, കൊയ് വേലി മുരളി , എം.എ. സമീർ, അബ്ബാസ്, സുരേഷ് ചന്ദ്രൻ , റഷീദ് പള്ളിശ്ശേരി ക്കൽ,ദിനകർ കോട്ടകുഴി തുടങ്ങിയവർ പ്രസംഗിച്ചു.