കരുനാഗപ്പള്ളി. കോണ്‍ഗ്രസ് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്ന പിണറായി സര്‍ക്കാരിന്റെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കരുനാഗപ്പള്ളി ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തി.കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നും ഠൗൺ ചുറ്റി നടന്ന പോലീസ് സ്റ്റേഷൻ മാർച്ച് പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി തുടർന്ന് നടന്ന പ്രതിഷേധയോഗം സിആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.എ ജവാദ് അദ്ധ്യക്ഷത വഹിച്ചു.തൊടിയൂർരാമചചന്ദ്രൻ ചിറ്റു മൂല നാസർ, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, ദേവരാജൻ ,ബോബൻ ജി.നാഥ് എന്നിവർ സംസാരിച്ചു.