ചക്കുവള്ളി. പിണറായി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കോൺഗ്രസ്
കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട്
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പ്രശാന്തി ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സ്‌റ്റേഷനു മുമ്പിൽ പോലീസ് തടഞ്ഞു.എഐസിസി അംഗം ഡോ.ശൂരനാട് രാജശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.മോൻസൻ മാവുങ്കൽ കേസ്സിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ചത് തരം താണതും വില കുറഞ്ഞതുമായ ആരോപണമാണ്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത്
തെറ്റാണെന്ന് തെളിഞ്ഞപ്പോൾ സെക്രട്ടറി സ്ഥാനം രാജിവച്ച് ഗോവിന്ദൻ മാന്യത കാട്ടണമായിരുന്നുവെന്ന് ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻ കുട്ടി നായർ,കെ.സുകുമാരൻ നായർ , പി.കെ രവി,കാഞ്ഞിരവിള അജയകുമാർ,രവി മൈനാഗപ്പള്ളി,പി.നൂറുദീൻ കുട്ടി,സി.സരസ്വതിയമ്മ,അസൂറാ ബീവി,ഷീജാ രാധാകൃഷ്ണൻ,ജയശ്രീ കൈതക്കോട്,സുജാതാ രാധാകൃഷ്ണൻ,പി.എസ് അനുതാജ്,സുഹൈൽ അൻസാരി,ശൂരനാട് സചീന്ദ്രൻ,ശൂരനാട് സുവർണൻ,പവിത്രേശ്വരം അജയകുമാർ,വൈ.ഗ്രിഗറി,അർത്തിയിൽ അൻസാരി,എച്ച്.നസീർ,നാലുതുണ്ടിൽ റഹീം,റെജി കുര്യൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ
കൊമ്പിപ്പിള്ളിൽ സന്തോഷ്, കിണറുവിള നാസർ,അഭിലാഷ് കൂരോംവിള,റ്റി.എ സുരേഷ് കുമാർ,രഘു കുന്നുവിള,സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു.