ശൂരനാട് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്റർവെൽ സമയത്ത്ദുരൂഹ സാഹചര്യത്തിൽ കാണാതായി

Advertisement

ശാസ്താംകോട്ട:ആയിക്കുന്നം എസ്.വി.എം യുപി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയും കായംകുളം സ്വദേശിയുമായ ആരിഫ് മുഹമ്മദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.ഇന്ന്(ചൊവ്വ) രാവിലെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥി 11.30 ഓടെ ഇന്റർവെൽ സമയത്ത് ബാത്ത്റൂമിൽ പോയിരുന്നു.മറ്റ് കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും ആരിഫ് എത്തിയിരുന്നില്ല.

തുടർന്ന് അധ്യാപകർ അന്വേഷിച്ച് എത്തിയപ്പോൾ ബാത്ത്റൂമിൽ നിന്ന് കൊണ്ട് താൻ ഉടൻ എത്താമെന്ന് ആരിഫ് അറിയിച്ചു.പിന്നീടും എത്താതിരുന്നതിനെ തുടർന്ന് നോക്കുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു.സ്ക്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് ശൂരനാട് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.