കുളത്തൂപ്പുഴ പീഡനക്കേസിൽ പ്രതികൾക്കെതിരെ എസ് സി , എസ് ടി വകുപ്പ് ചുമത്തി

Advertisement

പുനലൂർ.കുളത്തൂപ്പുഴ പീഡനക്കേസിൽ പ്രതികൾക്കെതിരെ എസ് സി , എസ് ടി വകുപ്പ് ചുമത്തി പോലീസ്.പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി.പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്.

പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പണം കൊടുത്തു വാങ്ങിയവർ ഉൾപ്പെടെ കൂടുതൽ പേർ കേസിൽ പ്രതികളായേക്കും.
അന്വേഷണം പുനലൂർ ഡി വൈ എസ് പിക്ക് കൈമാറി.