അതിവേദനഭയന്ന് ആഴങ്ങളില്‍ മുക്തികണ്ടെത്തി അതുല്‍, കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബാക്കിയായത് തീരാനൊമ്പരം

Advertisement

കരുനാഗപ്പള്ളി. അതിവേദനഭയന്ന് ആഴങ്ങളില്‍ മുക്തിതേടിയ അതുല്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പകര്‍ന്നത് തീരാനൊമ്പരം. ആലപ്പുഴ മെഡി ക്കൽ കോളജി ലേക്ക് ചികിത്സ തേടി പോകുംവഴി കാറിൽ നിന്നിറങ്ങി തോട്ടപ്പ ള്ളി സ്പിൽവേ പാലത്തിൽനിന്ന് കനാലിലേക്ക് ചാടി ജീവനൊടുക്കിയ കരുനാഗപ്പള്ളി തഴവ വടക്കുമുറി കിഴക്ക് കാവുംപുറത്ത് വീട്ടിൽ ജി. അതുലാണ് (അമ്പു -30)അറിയുന്നവര്‍ക്ക് തീരാവേദനയായത്.

വയറുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങളായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇടയ്ക്ക് വല്ലാതെ വര്‍ദ്ധിക്കുന്നവേദന യുവാവിനെ വല്ലാത്ത നിലയിലാക്കിയിരുന്നു. വേദനയ്ക്ക് താല്‍ക്കാലിക ശമനം നല്‍കിയിരുന്നെങ്കില്‍ രോഗം കണ്ടെത്തി ചികില്‍സിക്കാനുള്ള യാത്ര തീരാവേദനയില്‍ അവസാനിക്കില്ലായിരുന്നു. അതുലിനെ ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. 11.30ന് കാർ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ എത്തിയപ്പോൾ വേഗം കുറഞ്ഞ സമയത്ത് ഡോർ തുറന്ന് അതുൽ കനാലിലേക്കു ചാടുക യായിരുന്നു.

കടുത്ത വേദന മൂലം അതുൽ കാറിൽ വച്ച് അസഹ്യത പ്രകടി പ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അച്ഛനും അതുലിന്റെ സുഹൃ ത്തുക്കളും പറഞ്ഞു. ഡോർ തുറന്നു പുറത്തിറങ്ങുന്നതു ഇവർ തടയാൻ ശ്രമിച്ചെങ്കിലും തട്ടി മാറ്റി ചാടുകയായിരുന്നു.

നാട്ടുകാരും തോട്ടപ്പളളി തീരദേശ പൊലീസും അമ്പലപ്പുഴ പൊലീസും, തകഴി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിര ക്ഷാസേനയും എത്തി തിരച്ചിൽ നടത്തി.

പിന്നാലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 1.30 ന് മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

കേറ്ററിങ് തൊഴിലാളിയായ അതുൽ അവിവാഹിതനാണ്.ഗോപിനാഥൻ പിള്ളയുടെയും ലളിതമ്മയുടെയും മകനാണ്. സഹോദരങ്ങൾ.അരുൺ, അതുല്യ. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.