ശാസ്താംകോട്ടയിൽ ആസ്റ്റർ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

Advertisement

ശാസ്താംകോട്ട:ജില്ലയിലെ ജനങ്ങൾക്ക് അത്യാധുനിക ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആസ്റ്റർ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ (ആസ്റ്റർ പി.എം.എഫ് ആശുപത്രി) പ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ച ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ ജി സുമിത്രൻ,കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ.ഷിജോയ് ജോഷ്വ എന്നിവർ ചേർന്ന് നിർവഹിച്ചുചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ, ആസ്റ്റർ പി.എം.എഫ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ.നാഫിൽ അബ്ദുൽ മജീദ്, ക്ലിനിക്കൽ കോ ഓർഡിനേറ്റർ ഡോ.വി.രാഘവൻ,ഓപ്പറേഷൻസ് ഹെഡ് വി.കെ വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.

കാർഡിയാക് സയൻസ്,കാർഡിയോ തൊറാക്സിക് ആന്റ് വാസ്കുലാർ ശസ്ത്രക്രിയ,ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്,ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ജനറൽ സർജറി,ഇന്റേണൽ മെഡിസിൻ, ഡെർമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, നെഫ്രോളജി, എമർജൻസി മെഡിസിൻ, അനസ്തേഷ്യോളജി, ഡെന്റിസ്ട്രി, റൂമറ്റോളജി, സൈക്യാട്രി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏറ്റവും മികച്ച ചികിത്സയാണ് ആസ്റ്റർ പി.എം.എഫിൽ വിഭാവനം ചെയ്യുന്നത്. ഇതിന് പുറമേ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ അതിവിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.ആദ്യഘട്ടത്തിൽ ന്യൂറോ സർജറി,കരൾ രോഗ വിഭാഗം എന്നിവയിലായി ആഴ്ചയിൽ മൂന്ന് ദിവസം വീതം ഈ സേവനങ്ങൾ ലഭ്യമാക്കും.രാജ്യത്തെ പ്രധാന ആശുപത്രി ശ്യംഖലകളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏഴാമത് ആശുപത്രിയാണ് ആസ്റ്റർ പി.എം.എഫ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആംബുലൻസ് സേവനവും, അത്യാധുനിക നിലവാരത്തിലുള്ള നാലു ഓപ്പറേഷൻ തീയേറ്ററുകൾ, സി.ടി സ്കാൻ, സർവ്വ സജ്ജമായ ലാബ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.100 ബെഡുകളാണ് നിലവിലുള്ളത്. ഭാവിയിൽ 50 ശതമാനം ബെഡുകൾ കൂടി വർധിപ്പിക്കാനാണ് തീരുമാനം. മെഡിക്കൽ ഇൻഡൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, നിയോനാറ്റൽ ഐ.സി.യു, സർജിക്കൽ ഐ.സി.യു, സി.ടി.വി.എസ്‌ ഐ.സി.യു എന്നീ തീവ്ര പരിചരണ വിഭാഗങ്ങളിലായി 35 ഐ.സി.യു ബെഡുകളും സജ്ജീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement