‘നിയോഗ്’ മെഗാ തൊഴില്‍മേള 12ന്

Advertisement

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ഓഗസ്റ്റ് 12ന് രാവിലെ 10ന് ‘നിയോഗ്’ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.
ബാങ്കിങ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്ട്രേഷന്‍, എച്ച് ആര്‍, ഐ ടി, എഡ്യൂക്കേഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍സ്, മെഡിക്കല്‍ പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. 3000 ഒഴിവുകളാണുള്ളത്. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, എന്‍ജിനീയറിങ്, ഡിപ്ലോമ, ഐ ടി ഐ അല്ലെങ്കില്‍ അധിക യോഗ്യതയുള്ള 35 വയസിനകം പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്റര്‍ കൊല്ലം എന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയ എന്‍ സി എസ് പോര്‍ട്ടല്‍ ക്യൂ ആര്‍ കോഡ് മുഖേനയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന എന്‍ സി എസ് ഐ ഡിയും അഞ്ച് ബയോഡാറ്റയും സഹിതം മേളയില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍: 8281359930, 0474 2740615, 2746789.

Advertisement