മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ ശുചിത്വ മിഷന്റെ ഫണ്ടു പയോഗിച്ച് മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം ഗവ.എൽ.പി സ്കൂളിൽ ആധൂനിക ടോയ് ലറ്റ് കോംപ്ലക്സ് നിർമ്മിക്കുകയും അതിനോടനുബന്ധിച്ച് ജൈവ വൈവിധ്യ പാർക്ക് എന്നിവയുടെ പ്രവർത്തി പൂർത്തീകരി ക്കുകയും വരും വർഷങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധൂനിക ടോയലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിനും തീരുമാനിച്ചു. ശ്രീചിത്തിരവിലാസം സ്കൂളിൽ നിർമ്മിച്ച ആധുനിക ടോയലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ആർ ബിജുകുമാർ അദ്ധ്യക്ഷത വഹിക്കുകയും ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ഷീബ സിജു നിർവ്വഹിക്കുകയും പ്രവർത്തന റിപ്പോർട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സജിതാ സുരേന്ദൻ അവതരിപ്പിക്കുകയുംചെയ്തു. യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ചിറക്കുമേൽ , ബിന്ദു മോഹൻ, സജിമോൻ, റാഫിയ നവാസ്, വർഗീസ് തരകൻ, ബിജി കുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് , SMC ചെയർമാൻ ജെ പി.ജയലാൽ, അസിസ്റ്റന്റ് എഞ്ചിനിയർ ഫസീലാ ബീവി. PTA അംഗങ്ങളായ ഹമീദാ റിയാസ് എന്നിവർ പങ്കെടുത്തു. രാജലക്ഷ്മി നന്ദി പറയുകയും യോഗം അവസാനിക്കുകയും ചെയ്തു.