ശാസ്താംകോട്ട. മണിപൂർ സർക്കാരിനെ പിരിച്ച് വിട്ട് സമാധാനം. പുന:സ്ഥാപിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാരും പോലീസും കലാപകാരികൾക്ക് കൂട്ട് നിൽക്കുകയാണന്നും നഗ്നരാക്കി നടത്തി ബലാൽസംഗത്തിന് വിധേയരായവരെ പോലീസാണ് അക്രമകാരികൾക്ക് കൈമാറിയതെന്ന ആരോപണം ഗുരുതരവും നിയമവാഴ്ചയുടെ തകർച്ചയുമാണ് കാണിക്കുന്നതെന്നും യോഗം ചൂണ്ടികാട്ടി.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മണിപൂർ ഐക്യദാർഢ്യ പ്രതിജ്ഞ മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ചൊല്ലി കൊടുത്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ, എം.കെ.സുരേഷ് ബാബു, ബി. സേതു ലക്ഷ്മി, എൻ.ശിവാനന്ദൻ , വർഗ്ഗീസ് തരകൻ, ജോൺസൻ വൈദ്യൻ,സുരേഷ് ചാമവിള, ലാലി ബാബു, ശാന്തകുമാരിയമ്മ, ദുലാരി , റഷീദ് ശാസ്താംകോട്ട, റിയാസ് പറമ്പിൽ , റഷീദ് പള്ളിശ്ശേരി, തടത്തിൽ സലിം, ഐ.ഷാനവാസ് എസ്.എ.നിസാർ , ഷിഹാബ് മുല്ലപ്പള്ളി, ഗിരീഷ് കണത്താർ കുന്നം, സുരേഷ് ചന്ദ്രൻ , മഠത്തിൽ .ഐ. സുബയർകുട്ടി, ബിനോയ് കരിന്തോട്ടുവ , കുന്നിൽ ജയകുമാർ , ജലാൽ സിത്താര, ഗോപൻ പെരുവേലിക്കര,തങ്കച്ചൻ ജോർജ്ജ്, എം.എ. സമീർ, കൊയ് വേലി മുരളി, പി.അബ്ലാസ് ,അൻസർ കുര്യൻ പറമ്പിൽ , സുന്ദരേശൻ മൺറോതുരുത്ത്, മായ ദേവി, മംഗലത്ത്ഹരിമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.