കരുനാഗപ്പള്ളി. റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഇത്തവണ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ടു നിവേദനം നൽകി. കേരള എക്സ്പ്രസ്, ചെന്നൈ മെയിൽ, രാജ റാണി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.