കൊല്ലം. കെ എസ് ടി എ സംസ്ഥാന വ്യാപകമായി 1000 സ്കൂളുകളിൽ നടപ്പിലാക്കുന്ന ‘കരുതൽ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ഉപജില്ലയിലെ പഴയതെരുവ് ഗവൺമെൻറ് യു പി സ്കൂളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കെ ഹരികുമാർ പദ്ധതി വിശദീകരണം നടത്തി.
യു പി വിഭാഗം കുട്ടികളുടെ അക്കാദമിക മികവ് ലക്ഷ്യം വെച്ച് കെ എസ് ടി എ സംസ്ഥാന അക്കാദമിക് കൗൺസിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പ്രത്യേക പഠന പിന്തുണ പരിപാടിയാണ് ”കരുതൽ’. ജില്ലയിൽ 80 സ്കൂളുകളാണ് ഈ പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ച് സ്കൂൾ പ്രവർത്തനത്തിന് ശേഷം അധിക സമയം കണ്ടെത്തി ഭാഷ, ഗണിതം,ശാസ്ത്രം വിഷയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഹെഡ്മിസ്ട്രസ് മായ . റ്റി മൊഡ്യൂൾ ഏറ്റുവാങ്ങി.
കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ആർ മഹേഷ്, എസ് സബിത , ജില്ലാ പ്രസിഡൻറ് എസ് സന്തോഷ് കുമാർ , കരുതൽ ജില്ലാ കോർഡിനേറ്റർ ജി ബാലചന്ദ്രൻ, വാർഡ് കൗൺസിലർ ജെയ്സി ജോൺ , പി ടി എ പ്രസിഡൻറ് കെ ശശി, സ്കൂൾ കോഡിനേറ്റർ യമുന, എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി എസ് എസ് അഭിലാഷ് നന്ദി പറഞ്ഞു.