കുന്നത്തൂർ. പവിത്രമായ ഭരണഘടനാപദവിയിലിരുന്ന് ജനങ്ങൾക്കിടയിൽ വർഗ്ഗീയതയും ചേരിതിരിവും
സൃഷ്ടിച്ച് മതസ്പർദ്ധയും കലാപവും ഉണ്ടാക്കുന്ന പരാമർശങ്ങൾ നടത്തുന്ന
ഷംസീർ തെറ്റുതിരുത്താൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ജയൻ പട്ടത്താനം
ആവശ്യപ്പെട്ടു.നാമജപം നടത്തിയവർക്കെതിരെ കേസെടുത്ത സർക്കാരും പോലീസും ഷംസീറിനെതിരെ കേരളത്തിലുടനീളം
വിവിധ ഹിന്ദുസംഘടനകൾ നിയമാനുസൃതം പരാതി നൽകിയിട്ടും
കേസെടുക്കാത്ത നടപടി തിരുത്തുവാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയൻ പട്ടത്താനം.താലൂക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ജനറൽ സെക്രട്ടറി കുന്നത്തൂർ.ജെ.ജയകുമാർ,മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ്
രമാ ഉണ്ണിത്താൻ,ജനറൽ സെക്രട്ടറി ഗീതാജ്ഞലി,തുരുത്തിക്കര രാമകൃഷ്ണപിള്ള,ബിജെപി പഞ്ചായത്ത് പ്രസിഡന്റ്
സുധാചന്ദ്രൻ,ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്,പഞ്ചായത്ത് മെമ്പർമാരായ അമൽ,സൂര്യ,അനില,പ്രഭാകുമാരി,അനീഷ,
നേതാക്കളായ മനു മുരളി,പ്രസാദ്,ശ്യാം തുടങ്ങിയവർ സംസാരിച്ചു.