ശാസ്താംകോട്ട .കുന്നത്തൂർ താലൂക്കിന്റെ സിരാ കേന്ദ്രമായ ഭരണിക്കാവിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ശാസ്താംകോട്ട പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന
യോഗത്തിലാണ് തീരുമാനമായത്.ഗതാഗത കുരുക്ക് നിയന്ത്രിക്കുവാൻ ഭരണിക്കാവിലെ
ബസ് സ്റ്റാന്റ് 17 മുൽ പ്രവർത്തന സജ്ജമാക്കും.സ്വകാര്യ- കെഎസ്ആർടിസി ബസ്സുകൾ മുഴുവനും സ്റ്റാന്റിൽ കയറി വേണം യാത്രക്കാരെ കയറ്റേണ്ടതും ഇറക്കേണ്ടതും.ടൗണിൽ പഴയ പോലെ സ്റ്റോപ്പുകൾ ഉണ്ടാകില്ല. കൊട്ടാരക്കര,അടൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസ്സുകൾ സിപിഎം പാർട്ടി ഓഫീസിനു സമീപത്തുകൂടി സ്റ്റാന്റിൽ കയറണം.കടപുഴ ഭാഗത്തു നിന്നുമെത്തുന്നവ ഊക്കൻ മുക്കിൽ നിന്നും ബൈപ്പാസ് റോഡ് വഴി മണയ്ക്കാട്ട് മുക്കിലെത്തി പാർട്ടി ഓഫീസിനു സമീപത്തുകൂടി സ്റ്റാന്റിലെത്തണം.ചക്കുവള്ളി ഭാഗത്തു നിന്നുമെത്തുന്നവ പനപ്പെട്ടി ക്ഷേത്രം റോഡ് വഴി സ്റ്റാന്റിൽ കയറേണ്ടതാണ്.കേക്ക് വേൾഡിന് സമീപമുള്ള റോഡ് വഴിയാണ് പുറത്തേക്ക് പോകേണ്ടത്.ഇവ നടപ്പാക്കുവാൻ പോലീസ്,മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.സ്റ്റാന്റിലേക്കുള്ള
റോഡിലെ കുഴികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടച്ച് ഗതാഗതയോഗ്യമാക്കും.റോഡ് പൂർണ
തോതിൽ ഗതാഗത
യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളതായി എംഎൽഎ യോഗത്തെ അറിയിച്ചു.ഇതിനൊപ്പം
ഭരണിക്കാവിലെ എല്ലാ റോഡുകളിലുമുള്ള ഫുഡ്പാത്തിലെ പെട്ടിക്കടകൾ അടക്കമുള്ളവ ഒഴിപ്പിക്കും.വ്യാപാര സ്ഥാപനങ്ങളുടെ അനധീകൃത ഇറക്കുകൾ പൊളിച്ചു മാറ്റാമെന്ന് വ്യാപാരി പ്രതിനിധികളും ഉറപ്പ് നൽകി.പാർക്കിങ്ങിന് അനുവദിച്ചിട്ടുളള മാർക്ക് ചെയ്ത ഭാഗങ്ങളിൽ മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളു.യോഗത്തിൽ ഡിവൈഎസ്പി എസ്.ഷെരീഫ്,
ആർടിഒ ശരത് ചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് ഗീത,ഓട്ടോ – ടാക്സി തൊഴിലാളികൾ,വ്യാപാരി പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
Comments are closed.
ഭരണിക്കാവിലെ ഗതാഗത തടസ്സം ഒഴിവാക്കിയുളള ശാസ്ത്രിയമായ തീരുമാനം ആണ് അഭിനനങ്ങൾ
ഭരണിക്കാവിലെ ഗതാഗത തടസ്സം ഒഴിവാക്കിയുളള ശാസ്ത്രീയമായ തീരുമാനത്തിന് അഭിനന്ദനങ്ങൾ