നിർത്തിയിട്ടിരുന്ന ക്രയിനിന് മുകളിൽ കയറിയ യുവാവ് വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു

Advertisement

പുനലൂർ. ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിർത്തിയിട്ടിരുന്ന ക്രയിനിന് മുകളിൽ കയറിയ യുവാവ് വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു.
നരിക്കൽ വാഴവിള സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ള വ്യക്തിയാണ് ശ്രീജിത്ത്‌.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ക്രയിനിൽ കയറി നിന്ന് ലൈൻ കമ്പിയിൽ പിടിക്കുകയും വൈദ്യുതാഘാതമേറ്റ് നിലത്ത് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക നി ഗമനം.
ഉടനെ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.