എൻ എസ് എസ് വിഎച്ച്എസ്ഇ വിഭാഗം കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കരുനാഗപ്പള്ളിയിൽ ഇന്ന് തുടങ്ങും

Advertisement


കരുനാഗപ്പള്ളി. പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 5, 6 തീയതികളിൽ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ വച്ച് നടക്കും. ജില്ലയിലെ അമ്പതോളം സ്കൂളിൽ നിന്നുമുള്ള 100 വോളണ്ടിയർ ലീഡർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും സ്കൂൾ പിടിഎ പ്രസിഡൻ്റ് കാട്ടൂർ ബഷീർ അധ്യക്ഷനാകും.

വിഎച്ച്എസ്ഇ കൊല്ലം മേഖല അസി.ഡയറക്ടർ ചിത്ര ഒ എസ്. ക്യാമ്പ് സന്ദേശം നൽകും. പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ സഹകരണത്തോടെ സ്ത്രീ സുരക്ഷ പ്രമേയമാക്കി തെരുവ് നാടക അവതരണം, നൈപുണ്യ വികസന പരിശീലനം, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി പുസ്തക കൂടിന്റെ ഉദ്ഘാടനവും നടക്കും. ക്യാമ്പിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കോ- ഓർഡിനേറ്റർ പി എ സജിമോൻ, പ്രിൻസിപ്പൽ എംഎസ് ഷിബു എന്നിവർ അറിയിച്ചു