സംയുക്ത ട്രേഡ് യൂണിയൻ പടിഞ്ഞാറൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തു

സംയുക്ത ട്രേഡ് യൂണിയൻ പടിഞ്ഞാറൻ മേഖല ജാഥ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Advertisement

കരുനാഗപ്പള്ളി . കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റ നേതൃത്വത്തിൽ സംഘടിപ്പിച്ച പടിഞ്ഞാറൻ മേഖല ജാഥ കരുനാഗപ്പള്ളിയിൽ നിന്നും തുടങ്ങി. 9ന് നടക്കുന്ന ധർണ്ണ സമരത്തിൻ്റെ പ്രചരണാർത്ഥം യു ടി യു സി ജില്ലാ പ്രസിഡൻ്റ് അഡ്വ ടി സി വിജയൻ ക്യാപ്റ്റനായുള്ള ജാഥയാണ് കരുനാഗപ്പള്ളിയിൽ നിന്നും ആരംഭിച്ചത്. ജാഥാ ക്യാപ്റ്റന് പതാക കൈമാറി സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ ഐഎൻടിയുസി നേതാവ് ചിറ്റുമൂല നാസർ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ആര്‍ വസന്തൻ, ജാഥ അംഗങ്ങളായ അഡ്വ പി സജി, ചവറ ഹരീഷ്, ബി മോഹൻ ദാസ്, ടി കെ സുൽഫി, ചക്കാലയിൽ നാസർ, കുരീപ്പുഴ ഷാനവാസ്, സി ജെ സുരേഷ് ശർമ്മ, അജിത്ത് കുരീപ്പുഴ, എസ് രാധാകൃഷ്ണൻ, മണ്ണൂർ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: സംയുക്ത ട്രേഡ് യൂണിയൻ പടിഞ്ഞാറൻ മേഖല ജാഥ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Advertisement