ഡോ ഡി പ്രദ്യുമ്നന്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട. ജനകീയ ഡോക്ടര്‍ എന്നു പേരുകേട്ട അസ്ഥിരോഗ വിദഗ്ധന്‍ ഡോ ഡി പ്രദ്യുമ്നന്‍(67)നിര്യാതനായി. നാളെ (ഞായര്‍)രാവിലെ എട്ടുമുതല്‍ വസതിയില്‍ പൊതു ദര്‍ശനം .

സംസ്കാരം വൈകിട്ട് 4 മണിക്ക് സ്വവസതിയായ പനപ്പെട്ടി കാർത്തികയില്‍ നടക്കും. മസ്തിഷ്ക്കാഘാതവുമായി ബന്ധപ്പെട്ട് കൊല്ലത്ത് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് 3.30ഓടെ നില വഷളായി മരിക്കുകയായിരുന്നു. കൊല്ലം കൊട്ടിയം പിന്നവിള കുടുംബാംഗമാണ്.

ഡോക്ടര്‍ പ്രദ്യുമ്നന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ജോലിക്കെത്തിയ ശേഷമാണ് ഇവിടെ താമസമായത്. പരിമിതമായ സൗകര്യങ്ങളും കുറച്ചുമാത്രം ഡോക്ടര്‍മാരുമുണ്ടായിരുന്ന താലൂക്ക് ആശുപത്രിക്ക് വേണ്ടി ഏറെ നേരം മുഷിയാതെ സേവനം ചെയ്യുകയും പ്രശ്നങ്ങള്‍ നേരിട്ടു പരിഹരിക്കുകയും ചെയ്താണ് അദ്ദേഹം നാട്ടുകാരുടെ ജനകീയ ഡോക്ടറായത്. സ്ഥലം മാറിയപ്പോഴും താമസം ശാസ്താംകോട്ടയില്‍ തുടര്‍ന്ന അദ്ദേഹം , നിരവധി സ്വകാര്യ ആശുപത്രികളിലും വീട്ടിലും ചികില്‍സ തുടര്‍ന്നിരുന്നു. സാധുക്കളായ ധാരാളം പേര്‍ക്ക് സൗജന്യ ചികില്‍സയും ചികില്‍സാ സഹായവും നല്‍കുന്നതിലൂടെയും ശ്രദ്ധേയനായിരുന്നു. കൊട്ടാരക്കര,അച്ചന്‍കോവില്‍,കുണ്ടറ,നെടുമ്പന,കല്ലട സര്‍ക്കാര്‍ ആശുപത്രികളിലും വിജയാ പത്മാവതി എന്നീ സ്വകാര്യ ആശുപത്രികളിലും ജോലിചെയ്തിരുന്നു.

കെ. ഷീലയാണ് ഭാര്യ.
മക്കൾ: ഡോ. ഹർഷ പ്രദ്യുമ്നൻ(പ്രിസൈസ് ഐ ഹോസ്പിറ്റൽ, പത്തനാപുരം),
ഹരികൃഷ്ണൻ. പി (കോളേജ് ഓഫ് എൻജിനീയറിങ്, പത്തനാപുരം)
മരുമകൻ: ഡോ. അർജുൻ ശങ്കർ (സെൻ്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ)

Advertisement