സ്വകാര്യ സ്ഥാപനത്തില്‍ മോഷണം , പ്രതി പിടിയില്‍

Advertisement

ശക്തികുളങ്ങര. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ യുവാവ് പിടിയില്‍. ശക്തികുളങ്ങര, കന്നിമേല്‍ ചേരിയില്‍ പുലികൂട്ടിങ്ങല്‍ വീട്ടില്‍ ഹരികുമാര്‍ മകന്‍ പപ്പന്‍ എന്ന പത്മകുമാര്‍ ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ശക്തികുളങ്ങര കന്നിമേല്‍ ചേരിയിലുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ വാതില്‍ കുത്തി പൊളിച്ച് അകത്തുകയറിയ പ്രതിയും കൂട്ടാളിയും, സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന രണ്ട് വാട്ടര്‍ പമ്പുകളും ഒരു ഇന്‍വെര്‍ട്ടറും സ്റ്റീല്‍ അലമാരയും സീലിംഗ് പാനലുകള്‍ ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ മോഷണം ചെയ്തു കൊണ്ടു പോയിരുന്നു.

തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്ടര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഈ കേസില്‍ കൂട്ടാളിയായ ജൂഡ്സണ്‍ നെ നേരത്തെ തന്നെ ശക്തികുളങ്ങര പോലീസ് പിടികൂടിയിരുന്നു. പത്മകുമാറിന്‍റെ പേരില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ അനുപിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ മാരായ വിനോദ്, ദിലീപ്, എസ്.സിപിഒ അബു താഹിര്‍, ബിജു, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement