കോൺഗ്രസ്സ് ആഹ്ലാദ പ്രകടനം നടത്തി

Advertisement

ശാസ്താംകോട്ട:രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിആഹ്ലാദ പ്രകടനവുംസമ്മേളനവും നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രശ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി, മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മാര്യത്ത് ബീവി നേതാക്കളായ ഗോകുലം അനിൽ, രവി മൈനാഗപ്പള്ളി, എം.വൈ. നിസാർ , എസ്.എ.നിസാർ ഷീജ രാധാകൃഷ്ണൻ , അർത്തിയി അൻസാരി,എസ്.ബീന കുമാരി ,ജയശ്രീ പവിത്രേശ്വരം . എസ്.രഘുകുമാർ ,ജയശ്രീ രമണൻ , ഷാജി ചിറക്കു മേൽ,ഷീജ ഭാസ്ക്കർ, ദുലാരി , ഗോപൻ പെരുവേലിക്കര,ജലാൽ സിത്താര, സുരീന്ദ്രൻ , ഐ.സുബയർ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.