മാനസികനില തെറ്റിയ കുംഭകോണം സ്വദേശിയായ വയോധികയെ ബന്ധുക്കൾക്ക് കൈമാറി

Advertisement

കൊല്ലം – മാനസികനില തെറ്റിയ നിലയില്‍ യാത്ര ചെയ്തുവന്ന കുംഭകോണം സ്വദേശിയായ വയോധികയെ ബന്ധുക്കൾക്ക് കൈമാറി.

മാനസികനില തെറ്റി അലഞ്ഞു നടന്ന വയോധികയെ കാവനാട് പോലീസ് സ്റ്റേഷനിൽകിട്ടുകയും ജൂൺ മാസം ഏഴാം തീയതിയിൽ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്, ശ്രീസായി കാറ്ററിംഗ് നടത്തുന്ന ബാബു, ശാസ്താംകോട്ട അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജ് എന്നിവര്‍ ഇടപെട്ട് ചവറ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രം മാനേജിംഗ് ട്രസ്റ്റി കുഞ്ഞച്ചൻ ആറാടനെ ഏൽപ്പിച്ചു.

മാനസികനില തെറ്റിയതിനാൽ ഇവർ വ്യക്തമായ അഡ്രസ്സ് പറയാൻ അവർക്കറിയില്ലായിരുന്നു. രണ്ടു മാസം അഗതിമന്ദിരത്തിൽ നിന്ന് ഇവർ സുഖം പ്രാപിക്കുകയും തുടർന്ന് ശക്തികുളങ്ങര ഗണേശന്റെ നേതൃത്വത്തിൽ ഏറെ ശ്രമിച്ച് അഡ്രസ്സ് കണ്ടെത്തുകയും ഇതേ അഡ്രസ്സിൽ തമിഴ്നാട് കുംഭകോണം പോലീസുമായി ബന്ധപ്പെടുകയും ബന്ധുക്കളെ തിരിച്ചറിയുകയും ചെയ്തു. വലംകൈ മാൻ പോലീസ് സ്റ്റേഷനിൽ ഇവരെ രണ്ടുമാസമായി കാണ്മാനില്ല എന്നുള്ള ബന്ധുക്കളുടെ മിസ്സിംഗ് കേസ് ഉണ്ടായിരുന്നു. തുടർന്ന് ഇവരുടെ
സഹോദരന്റെ മകൻ ശിവാനന്ദനുമായി ബന്ധപ്പെട്ട് ശിവാനന്ദൻ അഭയ കേന്ദ്രത്തിൽ എത്തുകയും തുടർന്ന് കാവനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് കാവനാട് പോലീസിന്റെ സാന്നിധ്യത്തിൽ ഇവരെ ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു.