കാപ്പക്‌സിൽ പണിമുടക്കിന് മുന്നോടിയായി അനിശ്ചിതകാല ധർണ്ണ ആരംഭിച്ചു

Advertisement

ശാസ്താംകോട്ട . കാപ്പക്സിലെ ഐഎൻടിയുസി,യുടിയുസി ജീവനക്കാർ സംയുക്തമായി ഹെഡ് ഓഫീസ് പടിക്കൽ അനിശ്ചിതകാല ധർണ്ണ ആരംഭിച്ചു.ഐആർസി കരാറിനു വിരുദ്ധമായി കഴിഞ്ഞ വർഷം തൊഴിലാളികളിൽ നിന്നും തിരിച്ചു പിടിച്ച ബോണസ് അഡ്വാൻസ് 75 ശതമാനം ഹാജരുള്ള തൊഴിലാളികൾക്ക് ഓണത്തിനു മുൻപ് തിരിച്ചു നൽകുക, പ്രതിപക്ഷ ട്രേഡ് യൂണിയനിൽപ്പെട്ട ജീവനക്കാർക്ക് എതിരെയുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, നിയമവിരുദ്ധ പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യുക, അർഹതപ്പെട്ടവർക്ക് പ്രമോഷൻ നൽകുക,നിയമനങ്ങൾക്ക് അർഹമായവരെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് അഡ്വ.ശൂരനാട് എസ് ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി പി മോഹൻലാൽ അധ്യക്ഷത വഹിച്ചു..ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി,യൂണിയൻ വൈസ് പ്രസിഡന്റ് കുന്നത്തൂർ ഗോവിന്ദപ്പിള്ള,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ കല്ലട,ഒ.ബി രാജേഷ്,ഭാരവാഹികളായ അയത്തിൽ വിക്രമൻ,രമണൻ പിള്ള, ചെങ്ങമനാട് വിജയൻ പിള്ള,വിനോദ് വില്ല്യത്ത്,മുനീർ ബാനു,എസ്.ടി ജയകുമാർ,കുണ്ടറ ഷറഫ്, ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement