പടിഞ്ഞാറെകല്ലട. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വ്യവസായ സംരംഭങ്ങൾ നടത്തുന്നവർക്കുമായി ഒരു ഏകദിന ശില്പശാല പടിഞ്ഞാറെകല്ലടയിൽ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എൽ സുധയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം നടത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, ജെ. അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീലാകുമാരി, എൻ. ശിവാനന്ദൻ, സി ഡി എസ് ചെയ്പേഴ്സൺ വിജയനിർമല, പഞ്ചായത്ത് സെക്രട്ടറി കെ. സീമ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് വ്യവസായഓഫീസർ ഗിരിജ സ്വാഗതവും വ്യവസായഇന്റേൺ അരുൺ നന്ദിയും പറഞ്ഞു. തുടർന്ന് മുൻ ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.