ഭരണിക്കാവ് .പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ രണ്ടാം ഓർമദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആരംഭിച്ച പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓർയിൽ ബാനർജി’ ഹൃദയസ്പർശിയായി.
ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.രാവിലെ 9 ന് ബാനർജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.യു.പി,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ജലഛായം,നാടൻപാട്ട് മത്സരങ്ങളും ‘പാട്ടോളം’ എന്ന പേരിൽ ബാനർജിയുടെ പാട്ടുകളുടെ അവതരണവും നടന്നു.അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
അക്കാദമി പ്രസിഡന്റ് സജ്ഞയ് പണിക്കർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി അക്കാദമി ഏർപ്പെടുത്തിയ
പുരസ്ക്കാരം കെ.ഷെരീഫിന് നർത്തകനും നടനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ സമ്മാനിച്ചു.ഗിരീഷ് ഗോപിനാഥ് അക്കാദമി പദ്ധതി വിശദീകരണം നടത്തി.എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ് , എം.എസ്. അരുൺകുമാർ,പി.കെ ഗോപൻ,കെ.സോമപ്രസാദ്,
എൻ.ബാലമുരളീകൃഷ്ണൻ,അഭിലാഷ് ആദി തുടങ്ങിയവർ സംസാരിക്കും.ബിജു.ജി സ്വാഗതവും ശങ്കരൻ കുട്ടി നന്ദിയും പറഞ്ഞു.