പുനലൂർ കാരിയറയിലെ വ്യാജ ചികിത്സ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Advertisement

കൊല്ലം: പുനലൂർ കാരിയറയിൽ  എം.ബി.ബി എസ് ഇല്ലാത്ത ഡോക്ടർ  ചികിത്സ നടത്തുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ  കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ചികിത്സിക്കുന്നയാൾക്ക്  എം .ബി.ബി എസോ ലൈസൻസോ ഇല്ല. ഇക്കാര്യം പഞ്ചായത്തിനും അറിയാം. എന്നാൽ അധികൃതർ നടപടിയെടുക്കില്ലെന്നാണ് പരാതി. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ  കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തോന്നുപടി  ചികിത്സ നടത്തിയതിൻ്റെ പേരിൽ വസുമതിക്കെതിരെ മുമ്പും  കേസെടുത്തിട്ടുണ്ട്. പുനലൂർ കരിയറയിലാണ് അൽഅമീൻ എന്ന പേരിൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

Advertisement