സൗദിയിൽ വാഹനാപകടത്തിൽകുമരൻചിറ സ്വദേശിയായ യുവാവ് മരിച്ചു

Advertisement

ശാസ്താംകോട്ട:സൗദി അറേബ്യയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
സമസ്ത ഉറവ് കൊല്ലം ജില്ലാ ചെയർമാൻ ശൂരനാട് തെക്ക് കുമരൻചിറ വലിയ വീട്ടിൽ ഹാജി മുഹമ്മദ്കുഞ്ഞിന്റെയും ലൈലാ ബീവിയുടെയും മകൻ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്.ചിറ്റുമൂല സ്വദേശിയ നാസിം പെരുവേലിൽ എന്നയാൾ കൂടി മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.
അപകടത്തിൽ ഇയ്യാൾക്കും പരിക്കേറ്റിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.യാത്ര ചെയ്യുന്നതിനിടയിൽ
ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.സൗദിയിൽ ബിസിനസ് നടത്തുകയായിരുന്നു മുഹമ്മദ് റാഷിദ് .കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.ഖബറടക്കം സൗദിയിൽ നടത്തും.സഹോദരങ്ങൾ:റിയാസ്,
ജിഷാർ,റജീല.

Advertisement