രാത്രി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ ചികില്‍സ തേടിയെത്തിയ ആളിന് ഇന്‍ജക്ഷന്‍ നിഷേധിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട. രാത്രി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ ചികില്‍സ തേടിയെത്തിയ ആളിന് ഇന്‍ജക്ഷന്‍ നിഷേധിച്ചതായി പരാതി. ശാസ്താംകോട്ട സ്വദേശി റഹിംഷായാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉന്നതാധികര്‍ക്കും പരാതി നല്‍കിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ താലൂക്ക് ആശുപത്രിയില്‍ അസ്വസ്ഥതയുമായി എത്തിയ റഹിംഷായ്ക്ക് ഇസിജിയില്‍ കുഴപ്പമില്ലെന്നു കണ്ടു ഗ്യാസിന്റെ പ്രശ്‌നമാണെന്ന വിലയിരുത്തലില്‍ ഇന്‍ജക്ഷന് അയച്ചെങ്കിലും കൂടെ ആളില്ല എന്നകാരണം പറഞ്ഞ് ഇന്‍ജക്ഷന്‍ എടുത്തില്ല എന്നാണ് പരാതി.
ഒറ്റക്ക് താമസിക്കുന്ന ഒരാള്‍ രോഗവുമായി എത്തിയാല്‍ ചികില്‍സനിഷേധിക്കുന്നത് എന്ത് അടിസ്താനത്തിലാണ് എന്ന് റഹിംഷാ ചോദിക്കുന്നു. ഒപിയില്‍ വിലാസവും ഫോണ്‍നമ്പരും നല്‍കുന്നനിലയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ വീട്ടുകാരുമായി ബന്ധപ്പെടാമെന്നിരിക്കെ ചികില്‍സ നല്‍കാതിരിക്കുന്നത് ഉചിതമാണോ എന്ന് റഹിംഷാ ചോദിക്കുന്നു. സാധാരണക്കാരായവര്‍ വലിയ ബുദ്ധിമുട്ടിലാവുമെന്നത് അധികൃതര്‍ തിരിച്ചറിയുന്നില്ലെന്നും റഹിംഷാ ചൂണ്ടിക്കാട്ടുന്നു.