പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗം സരിത സ്ഥാനമേറ്റു

Advertisement

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിൽ സിപിഎം പുന്നക്കോട് വാർഡ് അംഗം വി.സരിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് മുന്നണി ധാരണ അനുസരിച്ച് സി.പി.ഐയിലെ ചെങ്കുളംവാർഡ് അംഗം ജെസ്സി റോയി പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിലെ പയ്യക്കോട് വാർഡ് അംഗം ശശികല മത്സരിച്ചു. ബി.ജെ.പി. തച്ചക്കോട് വാർഡ് അംഗമായ വി.പി.ശ്രീലാൽ പാർട്ടിവിപ്പ് അനുസരിച്ച് വിട്ട് നിന്നു.
എൽഡിഎഫിന് എട്ടും, യുഡിഎഫിന് ഏഴും ബിജെപിക്ക് ഒന്നുമാണ് നിലവിലെ കക്ഷിനില.
സിപിഎം-ലെ കൊട്ടറ വാർഡ് അംഗം വിശ്വനാഥൻ പിള്ളയാണ് നിലവിൽ വൈസ് പ്രസിഡന്റ്. അദ്ദേഹം ഇന്ന് രാജി വെക്കും. വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Advertisement