കരുനാഗപ്പള്ളി .താലൂക്ക് കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിൽ സംഘടിപ്പിച്ച കൊല്ലം സർക്കിൾ തല ദേശീയ കൈത്തറി ദിനാഘോഷം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൈത്തറി സംഘം പ്രസിഡൻ്റ് ടി രാജീവ് അധ്യക്ഷത വഹിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സർക്കിളിലെ മുതിർന്ന നെയ്ത്തുകാരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ അനിൽ എസ് കല്ലേലിഭാഗം പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സുധീർ കാരിക്കൽ, വാർഡ് മെമ്പർ, ടി സുജാത, കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ ജി അനിൽകുമാർ, ഓച്ചിറ ബ്ലോക്ക് ഐഇഒ ദീപ്തി സി കെ, കൈത്തറി തൊഴിലാളി യൂണിയൻ സെക്രട്ടറി ബി സജീവൻ, മരുതൂർകുളങ്ങര കൈത്തറി സംഘം പ്രസിഡൻ്റ് പാർത്ഥസാരഥി, സംഘം ബോർഡംഗം സി രജനി എന്നിവർ സംസാരിച്ചു. സീനിയർ സഹകരണ ഇൻസ്പെക്ടർ എം അജിത് സ്വാഗതവും കൈത്തറി സംഘം സെക്രട്ടറി ബിനി വി നന്ദിയും പറഞ്ഞു.