തഴവയില്‍ അപൂര്‍വ സഹസ്രദളപത്മം വിടര്‍ന്നു

Advertisement

കരുനാഗപ്പള്ളി.അപൂര്‍വ സഹസ്രദളപത്മം വിടര്‍ന്നു. .തഴവ കറുത്തേരി ജംഗ്ഷന് സമീപം ദ്വാരകയിൽ ലളിതമുരളീധരൻ്റെ വീട്ടിലാണ് വിടർന്നത്.ഇ പുഷ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ ആഗ്രഹത്തിലാണ് വിട്ട് മുറ്റത്ത് വളർത്താൻ തീരുമാനിച്ചത്. ആ ഗ്രഹം മകൻ മുരുകേശ നോട് പറയുകയും എറണാകുളത്ത് നിന്ന് ഇതിൻ്റെ വിത്ത് ഓൺലൈനിൽ വരുത്തുകയുമായിരുന്നു.

അപൂർവ്വമായി കാണാറുള്ള ഇവ ഒന്നര രണ്ടുവർഷം കഴിഞ്ഞെ പൂ പിടിക്കാറുള്ളൂ എന്ന് പറയുന്നു.എന്നാൽ ലളിതാ മുരളീധരൻ്റെ വീട്ട് മുറ്റത്തെ ഈ ചെടി മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ മൊട്ടിട്ടു.ഇപ്പോൾ ഒരു മൊട്ടു കൂടി ആയിട്ടുണ്ട്. കുടുംബാംഗങ്ങളെല്ലാം ഏറെ സന്തോഷത്തിലാണ് ‘ ഇതറിഞ്ഞ് പുറത്ത് നിന്നുള്ള വരും ഇത് കാണാനെത്തുന്നുണ്ട്.പ്രത്യേകം തയ്യാറാക്കിയ ചെടിച്ചട്ടിയിൽ ജൈവവളമിട്ടാണ് പരിചരണം. ആയിരത്തിലധികം വിലയുള്ള പുഷ്പവും വിത്തുകളും വിൽക്കാനുള്ള തയ്യാറെടുപിലാണ് വീട്ടുകാര്‍.

Advertisement