തെന്മലയിലും പരവൂരിലും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

Advertisement

കൊല്ലം: ട്രെയിന്‍ നം. 16791/16792 പാലരുവി എക്‌സപ്രസിന് തെന്മലയിലും ട്രെയിന്‍ നം. 16128/16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ -ചെന്നൈ എഗ്മോര്‍ എക്‌സപ്രസിന് പരവൂരിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. രണ്ടു സ്റ്റോപ്പുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് റയില്‍വേ മന്ത്രിയ്ക്കും റയില്‍വേ അധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.  ഇതേ തുടര്‍ന്ന് റയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സ്റ്റോപ്പ് അനുവദിക്കുമെന്ന തീരുമാനം അറിയിച്ചത്. എത്രയും പെട്ടെന്ന്  ഉത്തരവ് പുറപ്പെടുവിക്കുമെന്ന് റയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയതായി എംപി അറിയിച്ചു.