സാഫല്യംപദ്ധതി ഉദ്ഘാടനം ചെയ്തു

Advertisement

കരുനാഗപള്ളി. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സാഫല്യം പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി എ ഇ ഒ ശ്രീജാ ഗോപിനാഥ് നിർവഹിച്ചു. പിടി എ പ്രസിഡന്റ് അനിൽ ആർ പാലവിള അദ്ധ്യക്ഷനായി

എന്റെ വിദ്യാലയത്തിന് എന്റെ ജന്മദിന സമ്മാനം എന്നതാണ് സാഫല്യം പദ്ധതി. സ്കൂൾ ലൈബ്രറിക്ക് പുസ്തകം,
ആർട്ട് ഗാലറി വിപുലീകരണം, ഉച്ച ഭക്ഷണ പരിപാടി ജനകീയ പങ്കാളിത്തത്തോടെ വിഭവ സമൃദ്ധമാക്കൽ എന്നിവയിൽ വിദ്യാർത്ഥികളേയും രക്ഷാകർത്താക്കളേയും പൂർവ്വ വിദ്യാർഥികളേയും സഹകരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മുൻ മുൻസിപ്പൽ വൈസ് ചെയർമാനും പൂർവ വിദ്യാർത്ഥിയുമായ എ രവീന്ദ്രൻ പിള്ള ,ഷിഹാബ് എസ് പൈനുംമൂട് എന്നിവർ ആശംസകൾ നേർന്നു സീനിയർ അസിസ്റ്റന്റ് സരിത ടി സ്വാഗതവും,
ജെ പി ജയലാൽ നന്ദിയും അറിയിച്ചു