കരുനാഗപ്പള്ളി. ഓണം ആഘോഷിക്കാൻ വേണ്ടി കാത്തുനിന്ന മലയാളികളുടെ വൈറ്റത്ത് അടിച്ചിരിക്കുകയാണ് കേരള സർക്കാരും സിവിൽ സപ്ലൈസും ചെയ്തിരിക്കുന്നത് എന്ന് കെ സി രാജൻ പ്രസ്താവിച്ചു.
കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിലേക്ക് നടന്ന ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര,ചെറുപയർ, ഉപ്പ്, മുളക്, മല്ലി തുടങ്ങിയവ ഒന്നും സിവിൽ സപ്ലൈസ് ഔട്ട് ലെറ്റ്കളിൽ ഇല്ല ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സി രാജൻ പറഞ്ഞു . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് കെ.എ ജവാദ് അധ്യക്ഷത വഹിച്ചു , ആർ രാജശേഖരൻ , ചിറ്റുമൂല നാസർ,എൽ കെ ശ്രീദേവി, ബോബൻ ജി നാഥ് , എം നിസാർ ,എസ് ജയകുമാർ , മുനമ്പത്ത് ഗഫൂർ , എം എസ് സത്താർ,ബിജു പാഞ്ചജന്യം , സി.ഒ കണ്ണൻ എന്നിവർ സംസാരിച്ചു.