ഖനനമണ്ണുമായി മരണ ഓട്ടം, കണ്ണില്‍ മണ്ണുവീണ് ജനം, ഐആർഇയുടെ ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു

Advertisement

കരുനാഗപ്പള്ളി. അയണി വേലിക്കുളങ്ങരയിൽ ഐ.ആർ.ഇ. നടത്തുന ജനദ്രോഹ ഖനനം മൂലം ഖനനമണ്ണുമായി മരണ ഓട്ടം നടത്തുന്ന ഐ.ആർ.ഇയുടെ ലോറി കൾ സമരസമിതിയുടെ നേതൃത്വത്തിൽ നാടുകാർ തടഞ്ഞു. വിദ്യാലയങ്ങളിൽ പോകുന്ന സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികൾ ഇരുചക്രവാഹന യാത്രക്കാർ കാൽനട ക്കാരുടെ ഉൾപ്പെടെ കണ്ണില്‍ മണൽ വിതറിക്കൊണ്ട്‌ ജീവിതം ദുരിതമായത് സഹി കെട്ടാണ് നാട്ടുകാർ സംഘടിച്ച് ലോറികൾ തടഞ്ഞത്. സമരസമിതി നേതാക്കളായ മുനമ്പത്ത് ഷിഹാബ്, ജഗത് ജീവൻ ലാലി, ഷാജഹാൻ കുളച്ച വരമ്പേൽ , തയ്യിൽ തുളസി, സന്തോഷ്, തങ്കച്ചൻ ,. ഷിലു , ധന്യ അനിൽ, മിനി രാജൻ ബാബു, ജോസ്, മൈഥിലി, പുഷ്പവല്ലി,ദദ്രകുമാർ എന്നിവർ നേതൃത്വം നൽകി. പോലീസിന്‍റെയും , ട്രാൻസ്പോർട്ട് വകുപ്പ് അധികൃതരുടെയും ഒത്താശയോടെയാണ് ലോറികൾ നിയമലംഘന ഓട്ടം നടത്തുന്നത് എന്ന് ജനകീയ സമരസമിതി ആരോപിച്ചു.

Advertisement