
കരുനാഗപ്പള്ളി . ഓണത്തിനോടനുബന്ധിച്ച് 20 ശതമാനം റിബേറ്റോടുകൂടി
ഇടക്കുളങ്ങര കൈത്തറി സഹകരണ സംഘത്തിൽ ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണനമേള തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡൻ്റ് ടി രാജീവ് അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സുധീർ കാരിക്കൽ, വാർഡ് മെമ്പർ ടി സുജാത, സംഘം ബോർഡ് അംഗം സി രജനി, സംഘം സെക്രട്ടറി വി ബിനി എന്നിവർ സംസാരിച്ചു.