കരുനാഗപ്പള്ളി . എൻജിഒ യൂണിയൻ കരുനാഗപ്പള്ളി, കുന്നത്തൂർ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ജീവനക്കാരുടെ മേഖല മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നീക്കം ചെറുകുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ചണിനിരക്കുക, പി ഡിആർഡിഎ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, നവകേരള സൃഷ്ടി ക്കായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, അഴിമതിയെ ചെറുക്കുക ജനപക്ഷ സിവിൽ സർവീസ് യഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമ ബത്ത അനുവദിക്കുക, വിലക്കയറ്റം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണ്ണയും നടത്തിയത്.
സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഫെഡറൽ ബാങ്കിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ വസന്ത ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പ്രേം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി യേറ്റ് അംഗം സി രാജേഷ് നന്ദിയും പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ രതീഷ് കുമാർ, ജി വിനോദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി എൻ മനോജ്, ആർ അനിൽകുമാർ, എൻ ഇന്ദിര, കെ അനന്തകുമാർ, വൈ അഷറഫ്, എം കലേഷ്, മിഥുൻ, എൻ രതീഷ്,എസ് അനന്തൻപിള്ള, ആർ ഗിരിജ മോഹൻ, ആർ രതീഷ് കുമാർ, റാഹിലത്ത് എന്നിവർ നേത്യത്വം നൽകി.